ചന്ദൃക, സെപ്. 18 2006
ഹൈദരബാദ് : മലയാള ഭാഷയില്‍ കേരള മുസ്ലിംകളുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളേയും അതിന് നേതൃത്വം നല്കിയ വീര പുരുഷന്മാരെയുംക്കുറിച്ച് നിരവധി രചനകളുണ്ടെങ്കിലും മറ്റു ഭാഷാ സമൂഹങ്ങള്‍ ഈ സമൂഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്ന് ഹൈദരാബാദിലെ ഇഖ്ബാല്‍ അക്കാദമിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എഴുത്തുകാരനായ ജയ്ഹൂന് അഭിപ്രായപ്പെട്ടു.
ഒരു പണ്ഡിത സുഹൃത്തിനോട് കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തൂലിക കൊണ്ടും വാള് കൊണ്ടും ഒരുപോലെ പൊരുതിയ ഉമര്‍ഖാസിയെക്കുറിച്ച് പറഞ്ഞപ്പോള്‍, ആ ചരിത്ര പുരുഷനെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ ഒരു കൃതി ആവഷ്യപ്പെട്ടു. കൊഴിക്കോട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും വില്യം ലോഗോന്റെ ‘മലബാര്‍ മാന്വല്‍’ ഒഴികെ മറ്റൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം സാംസ്കാരിക ചരിത്ര കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാനാണ് ജയ്ഹൂന് ഹൈദരാബാദിലെത്തിയത്. ഇഖ്ബാല്‍ അക്കാദമി പ്രസിഡണ്ട് മുഹമ്മദ് സഹീറുദ്ദീന്‍, സെക്രട്ടറി മുഹമ്മദ് സിയാഉദ്ദീന്‍ നെയ്യാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.