നടന്‍ ഇന്നസെന്റ് കൊടപ്പനക്കല്‍ തറവാട്ടിലെത്തി
http://www.madhyamam.in
Nov 24 09
Actor Innocent visits Kodappanekkal House

മലപ്പുറം: സിനിമാ നടന്‍ ഇന്നസെന്റ് പാണക്കാട് കൊടപ്പനക്കല്‍ തറവാട് സന്ദര്‍ശിച്ചു. ശിഹാബ് തങ്ങളുടെ മക്കളായ മുനവ്വറലി, ബഷീറലി എന്നിവര്‍ ചേര്‍ന്ന് ഇന്നസെന്റിനെ സ്വീകരിച്ചു. ശിഹാബ് തങ്ങളെന്ന വലിയ മനുഷ്യനെക്കുറിച്ച് കേട്ടറിവ് മാത്രമാണുണ്ടായിരുന്നതെന്നും ഇവിടെയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം ബോധ്യമായെന്നും ഇന്നസെന്റ് പറഞ്ഞു. പ്രശ്നങ്ങളില്‍ ശിഹാബ് തങ്ങള്‍ ഇടപെട്ടു എന്ന് കേള്‍ക്കുമ്പോള്‍ ശുഭപ്രതീക്ഷയുണ്ടാകുമായിരുന്നു. വിവിധ മതസ്ഥര്‍ക്കിടയില്‍ സമാധാനത്തിന്റെ പാലം പണിയാനും അദ്ദേഹത്തിന് സാധിച്ചു. അര മണിക്കൂറോളം പാണക്കാട്ട് ചെലവഴിച്ചാണ് ഇന്നസെന്റ് മടങ്ങിയത്.

Actor Innocent visited Kodappanekkal House of late leader Sayyid Muhammad Ali Shihab Thangal. He was received by Munawwar Ali Shihab Thangal and Basheer Ali Shihab Thangal, sons of the deceased leader. Innocent said that he had only heard of the great Shihab Thangal but realized his greatness when he reached here. ‘When I hear that Shihab Thangal has intervened in a particular matter I would be hopeful. He has been able to bridge the gap between various religions’ said the actor. Innocent returned from Panakkad after spending almost half an hour.